ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്പാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ചിലരെങ്കിലും ഇതിനിടെ ആശങ്കപ്പെടുന്നു. ഇതിനിടെയാണ് ഒരു അമേരിക്കന്‍ യുവതി തന്‍റെ സമൂഹ മാധ്യമ പേജില്‍ പങ്കുവച്ച വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്വന്തം കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങുന്നതിന്‍റെ വീഡിയോയാണ് ഇവർ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്.
കരിസ്സ വിഡ്ഡർ എന്ന യുവതി, തന്‍റെ ഇൻസ്റ്റാഗ്രാം ഹാന്‍റിലിലൂടെ ‘ഗെറ്റിങ് റെഡി ഫോർ മൈ ബേബീസ് ഫ്യൂണറൽ’ (എന്‍റെ കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നു) എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചപ്പോള്‍ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിലേറെ പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ‘ഞങ്ങൾ വിവാഹിതരായ സ്ഥലത്ത് വച്ച് തന്നെ എന്‍റെ കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കും ഞാൻ തയ്യാറാകുന്നു. ഞങ്ങളുടെ കുട്ടിയെ ആഘോഷിക്കാൻ ഇതിലും നല്ല സ്ഥലമില്ല.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾക്ക് മനോഹരമായ പശ്ചാത്തലമായതിന് വണ്‍ ഇലവണ്‍ ഈസ്റ്റിന് നന്ദി.’ കരിസ്സ വിഡ്ഡർ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി. അതേസമയം വീഡിയോയ്ക്ക് താഴെ കാഴ്ചക്കാര്‍ക്ക് അഭിപ്രായങ്ങള്‍ എഴുതാനുള്ള ഓപ്ഷന്‍ കരിസ്സ ലോക്ക് ചെയ്തിരുന്നു.
യുഎസിലെ ടെക്സാസ് സംസ്ഥാനത്തെ ഹുട്ടോയിലെ വിവാഹം അടക്കമുള്ള പരിപാടികള്‍ക്ക് വേദിയാകുന്ന ഒരു പ്രധാന കേന്ദ്രമാണ് വണ്‍ ഇലവണ്‍ ഈസ്റ്റ്. വീഡിയോയില്‍ കരിസ്സ വിഡ്ഡർ വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ഒരു ചെറിയ ദൃശ്യവും ചേർത്തിട്ടുണ്ട്. പോൾക്ക – ഡോട്ട് വസ്ത്രം ധരിച്ച് മകളുടെ ശവസംസ്കാരത്തിനായി ഒരുങ്ങുന്ന കരിസ്സ വിഡ്ഡർ വീഡിയോയിൽ ഉടനീളം പുഞ്ചിരിക്കുന്നതും കാണാം. അഭിപ്രായങ്ങള്‍ എഴുതാനുള്ള ഓപ്ഷന്‍ ലോക്ക് ചെയ്തതിനാല്‍ ചിലര്‍ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും തങ്ങളുടെ ആശങ്കയും കരിസ്സ വിഡ്ഡറിന്‍റെ മാനസികാവസ്ഥയെ കുറിച്ചും എഴുതി.
പലരും ‘ഇവരെന്ത് അമ്മ’യാണെന്നും ‘എന്ത് തരം സ്ത്രീ’യാണിതെന്നും കുറിച്ചപ്പോള്‍, കരിസ്സയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാതെ വിമര്‍ശിക്കരുതെന്ന് ചിലരെഴുതി. ഓരോ ദേശത്തും ഓരോ തരം സംസ്കാരമാണെന്നും അതിനെ കുറിച്ച് അറിയാതെ വിമർശിക്കരുതെന്നും മറ്റ് ചിലരെഴുതിയപ്പോള്‍, അത് അവരുടെ മകളുടെ ശവസംസ്കാര ചടങ്ങാണെന്ന് മറ്റ് ചിലര്‍ ഓർമ്മിപ്പിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക