തീപിടിത്ത സാധ്യത കണക്കിലെടുത്ത് 4,000 വാഹനങ്ങൾ സഊദിയിൽ തിരികെ വിളിച്ചു

0
1822

റിയാദ്: തീപിടിത്ത സാധ്യത കണക്കിലെടുത്ത് 4,000 കാറുകൾ തിരിച്ചു വിളിച്ചു. ചൈനീസ് വാഹന നിർമ്മാതാക്കളായ ഷൻഗൻ കമ്പനിയുടെ വാഹനങ്ങളാണ് സഊദിയിൽ തിരികെ വിളിച്ചത്. കൂളിങ് സിസ്റ്റം കൺട്രോൾ യൂണിറ്റിലെ തകരാർ പരിഹരിക്കുന്നതിനായി 4,150-ലേറെയുള്ള ഷൻഗൻ UNI-T 2023-2025 മോഡൽ കാറുകളാണ് വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചത്.

വാഹനം നിർത്തിയിടുമ്പോളൊ ഓടിക്കൊണ്ടിരിക്കുമ്പോഴോ ചില സാഹചര്യങ്ങളിൽ എൻജിൻ കമ്പാർട്ടുമെന്റിനുള്ളിൽ പുക ഉയരാൻ ഈ തകരാർ കാരണമാകുമെന്നും ഇത് തീപിടുത്തത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

Recalls.sa  വെബ് സൈറ്റ് വഴി വാഹന ഷാസി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ അപ്‌ഡേറ്റുകൾ സൗജന്യമായി നൽകുന്നതിന് കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം കാർ ഉടമകളോട് ആവശ്യപ്പെട്ടു.