പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്

0
819

മനാമ: ബഹ്റൈനില്‍ വന്‍ മയക്കുമരുന്ന് വേട്ട. 7.8 കിലോയിലേറെ ലഹരിമരുന്നാണ് പിടികൂടിയത്. 54,000 ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ നിരവധി പേര്‍ അറസ്റ്റിലായി. 

പൊലീസ് നടത്തിയ പ്രധാന ദൗത്യത്തിലാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും അവരെ മയക്കുമരുന്നുമായി പിടികൂടുകയുമായിരുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും 996 ഹോ​ട്ട്‌​ലൈ​നി​ൽ അ​റി​യി​ക്കാം. 996@interior.gov.bh എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും വി​വ​ര​ങ്ങ​ൾ ന​ൽ​കാം.