സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്

0
917

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനിൽ ചിത്രീകരണം നടന്നത്. സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും സംസാരിച്ചത്. സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു.