സാവോ പോളോ: ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 62 പേർ മരിച്ചു. സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 62-പേരും മരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിമാനം തകര്‍ന്നു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്ന് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചത്.
ബ്രസീൽ ടിവി ഗ്ലോബോ ന്യൂസ് വലിയ പ്രദേശത്ത് തീപടരുന്നതിൻ്റെയും വിമാനത്തിൻ്റെ ഫ്യൂസ്‌ലേജിൽ നിന്ന് പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടുണ്ട്. മറ്റൊരു ദൃശ്യങ്ങളിൽ വിമാനം ആടിയുലഞ്ഞ് വിമാനം താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.