VIDEO | ജിസാനിൽ കനത്ത മഴ: റോഡുകളും, വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽ, കനത്ത നാശനഷ്ടം

0
2844

വാണിജ്യ മാർക്കറ്റ് കെട്ടിടങ്ങളിലൊന്നിൻ്റെ മേൽക്കൂര തകർന്നു

റിയാദ്: സഊദിയിലെ ജസാൻ മേഖലയിൽ പത്ത് മണിക്കൂർ തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി റോഡുകൾ തകരുകയും ചില താഴ്‌വരകളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. അൽ-തവ്വൽ, സംത, അബു ആരിഷ് ഗവർണറേറ്റുകളിലും ചില ഗ്രാമങ്ങളിലും ചില തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി.   മഴയുടെ തീവ്രതയിൽ വാണിജ്യ മാർക്കറ്റ് കെട്ടിടങ്ങളിലൊന്നിൻ്റെ മേൽക്കൂര തകർന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കനത്ത മഴയിൽ അൽ-അമിരിയ പട്ടണത്തിൽ നിന്ന് അഞ്ച് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡിൻ്റെ തകർച്ചയ്ക്കും കാരണമായി. സഊദി യെമന്‍ അതിര്‍ത്തിയിലെ അല്‍തുവാലില്‍ റോഡുകള്‍ തോടുകളായി മാറി. ജിസാന്‍, അബൂഅരീശ്, അഹദ് അല്‍മസാരിഹ, അല്‍തുവാല്‍ സ്വബ്‌യ, സ്വാംത, ദമദ്, അല്‍ഹരഥ്, അല്‍ദായിര്‍, അല്‍റൈഥ്, അല്‍ആരിദ, അല്‍ഈദാബി, ഫൈഫ, ഹുറൂബ്, അല്‍ദര്‍ബ്, ബേശ്, ഫുര്‍സാന്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു.

മഴയിൽ റോഡ് തകർന്നു ഇടിഞ്ഞതിനെ തുടർന്ന് കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് റോഡ് തകരുകയായിരുന്നു. ഇടിഞ്ഞ റോഡില്‍ കാര്‍ കീഴ്‌മേല്‍ മറിഞ്ഞുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഖലയിൽ ഇപ്പോൾ സാമാന്യം ശക്തമായ മഴയും ഇടിമിന്നലോട് കൂടിയ മഴയുമാണ്. ഇത് വൈദ്യുതി മുടക്കത്തിന് കാരണമാവുകയും ചെയ്തു.

ജിസാന്‍ പ്രവിശ്യക്ക് വടക്ക് അല്‍ദര്‍ബിലെ വാദി അല്‍ഖരനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരു കൂട്ടം സ്വദേശി യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അല്‍ദര്‍ബ്, അല്‍ഫതീഹ റോഡിലാണ് സംഭവം. അഹദ് അല്‍മസാരിഹക്കു സമീപം വാദി മസല്ലയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ സഊദി യുവാവിന്റെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ കണ്ടെത്തി. അല്‍ആരിദയെയും അഹദ് അല്‍മസാരിഹയെയും ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സഊദി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടത്.

സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹവും ദമ്പതികളുടെ കാറും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു ദിവസം നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീഡിയോകൾ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക