വന്‍തുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്; പ്രഖ്യാപനവുമായി യുഎഇ, താമസവിസ നിയമലംഘകർക്ക് ആശ്വാസം

0
1262

അബുദാബി: യുഎഇയിൽ താമസവിസ നിയമംലംഘിച്ച് കഴിയുന്നവർക്ക് ആശ്വാസമായി പുതിയ തീരുമാനം. രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും ഇക്കാലയളവില്‍ അവസരം നൽകും. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സെപ്റ്റംബര്‍ 1 മുതലാണ് രണ്ടു മാസത്തെ ഗ്രേസ് പീരിയഡ് പ്രാബല്യത്തില്‍ വരുന്നത്. യു.എ.ഇ സൃഷ്ടിച്ച സഹിഷ്ണുതയുടെയും സഹതാപത്തിന്റെയും മൂല്യങ്ങളുടെ പ്രതിഫലനമായി വിസാ ലംഘകര്‍ക്ക് നിയമ വിധേയമായി തങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അവസരമാണിതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

രാജ്യത്തെ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കഴിഞ്ഞ വര്‍ഷം ക്രമപ്പെടുത്തിയിരുന്നു. ഇതനുസരിച്ച്, താമസ, ടൂറിസ്റ്റ്, സന്ദര്‍ശക വിസകളില്‍ പിഴയുള്ളവര്‍ക്ക് നിലവിലുള്ള 100 ദിര്‍ഹം പിഴയ്ക്ക് പകരം 50 ദിര്‍ഹം മാത്രം ഒടുക്കിയാല്‍ മതിയാകും. 
യു.എ.ഇയിലെ താമസ വിസകള്‍ അതിന്റെ തരവും സ്‌പോണ്‍സറുമനുസരിച്ച് വ്യത്യാസമുള്ളതാണ്. ഒരു സ്‌പോണ്‍സര്‍ വിസ 1, 2, 3 വര്‍ഷത്തേക്കുള്ളതാണെങ്കില്‍, സ്വയം സ്‌പോണ്‍സറായവര്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുണ്ടാകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക