ഇന്ത്യൻ ജനതക്കൊപ്പമാണെന്ന് സഊദി അംബാസഡർ
റിയാദ്: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് സഊദി അറേബ്യ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും സഊദി അറേബ്യ വ്യക്തമാക്കി.
ഇന്ത്യയിലെ സഊദി അറേബ്യൻ എംബസിയാണ് അനുശോചനം അറിയിച്ച് എക്സിൽ അനുശോചന സന്ദേശനം അറിയിച്ചത്. കേരളത്തിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.
