പുതിയ നിബന്ധന നടപ്പിലാക്കി ഗൾഫ് എയർ; ഇന്ന് മുതല്‍ പറക്കണമെങ്കിൽ ബാർകോഡ് നിർബന്ധം

0
688

ന്യൂഡൽഹി: യാത്രക്കാർക്ക് പുതിയ നിബന്ധന നടപ്പിലാക്കി ഗൾഫ് എയർ. ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന നിബന്ധനയാണ് ഗള്‍ഫ് എയര്‍ പ്രാബല്യത്തിൽ വരുത്തിയത്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിബന്ധന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

2024 മെയ് 10 ലെ BCAS-ഇന്ത്യ ഓർഡർ അനുസരിച്ച്, എല്ലാ യാത്രക്കാരും ബാർകോഡ് ഇ-ടിക്കറ്റോ വെബ്/ കിയോസ്‌ക് ചെക്ക്-ഇൻ ബോർഡിംഗ് പാസോ ഹാജരാക്കണം അല്ലെങ്കിൽ എല്ലാ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിന് ഡിജി യാത്ര ഉപയോഗിക്കണം. ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് ഗൾഫ് എയർ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. 2024 ജൂലൈ 31 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

എയർപോർട്ട് ആക്‌സസ് കൺട്രോൾ പോയിൻ്റിലെ യാത്രാ രേഖയുടെയും യാത്രക്കാരൻ്റെയും ആധികാരികത പരിശോധിച്ച ശേഷം മാത്രമേ പുറപ്പെടൽ ടെർമിനലിലേക്കുള്ള പ്രവേശനം അനുവദിക്കൂവെന്ന് എയർലയൻസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.  യാത്രക്കാർ ബാർകോഡ് ഇ-ടിക്കറ്റുകളോ ബോർഡിംഗ് പാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

നിയമം പാലിക്കാത്തത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഗൾഫ് എയർ ബാധ്യസ്ഥരല്ലെന്നും കാലതാമസമോ ബോർഡിംഗ് നിരസിക്കുന്നതോ ആയ സാഹചര്യം ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ യാത്രയ്ക്കാരും ബാർകോഡ് ചെയ്ത രേഖകൾ നൽകുന്നത് ഉറപ്പാക്കണമെന്നും അറിയിപ്പിലുണ്ട്.
അതേസമയം മറ്റു വിദേശ എയര്‍ലൈനുകള്‍ ഇത്തരം സര്‍ക്കുലറുകള്‍ അയച്ചിട്ടില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ഇപ്പോള്‍ ബാര്‍കോഡുളള ഇ- ടിക്കറ്റുകളാണ് നല്‍കുന്നത്.

കഴിഞ്ഞ മെയ് 10നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. വിവിധ രീതിയിലുള്ള ടിക്കറ്റുകള്‍ പരിശോധിക്കുന്നത് മൂലം സമയം ഏറെ എടുക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ചാണ് ഇത് ഏകീകരിക്കാൻ വിമാനത്താവള സുരക്ഷാചുമതലയുളള സിഐഎസ്എഫ് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

നേരത്തെ 2022ല്‍, ചെക്ക് ഇന്‍ സമയം കുറക്കാന്‍ സഹായകമാകുന്നതിന് ബാര്‍കോഡുള്ള ഇ- ടിക്കറ്റുകള്‍ ഇഷ്യു ചെയ്യണമെന്ന് എല്ലാ എയര്‍ലൈനുകളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധാരാളം ടിക്കറ്റുകള്‍ ഇഷ്യു ആയതിനാല്‍ അത് പെട്ടെന്ന് നടപ്പാക്കാന്‍ സാധ്യമല്ലെന്ന് എയര്‍ലൈനുകള്‍ അറിയിച്ചിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക