ജിദ്ദയിൽ നാളെ സംയുക്ത യോഗം, സഹായത്തിന് ആഹ്വാനം ചെയ്ത് എസ്‌ഐസി
റിയാദ്: ഏവരെയും ഉള്ളുലക്കുന്ന വാർത്തകൾ ഓരോ നിമിഷവും പുറത്ത് വന്നുന്നതിൽ പ്രവാസ ലോകവും വിറങ്ങലിച്ചു നിൽക്കുകയാണ്. രാവിലെ ഉറക്കം ഉണർന്നത് തന്നെ വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ വാർത്തയറിഞാണ്. പിന്നീട് നിസ്സഹായതയോടെ വിങ്ങിപ്പൊട്ടുകയാണ് പ്രവാസികളിൽ പലരും. ഇന്നലെ രാത്രി വരെ വീട്ടുകാരുമായും കുട്ടികളുമായും വീഡിയോ കോളിലും മറ്റും സംസാരിച്ച് കളി തമാശകൾ പറഞ്ഞ് ഉറങ്ങാൻ പോയ പലരും ഇന്ന് അവരെ കുറിച്ചോർത്ത് കണ്ണീർ വാർക്കുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കനത്ത മഴയുടെ ആശങ്ക നാട്ടിൽ നിന്ന് പങ്ക് വെച്ചിരുന്നെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും വലിയ ഒരു ദുരന്തം പുലർച്ചെ തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്. മരിച്ചവരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണ് കാണാതായവരുടെ എണ്ണം. കണ്ടുകിട്ടിയ പലരും തങ്ങുടെ കുട്ടികളെ അന്വേഷിക്കുന്നു. ഒരുമിച്ച് ഉറങ്ങാൻ കിടന്നവരാണെങ്കിലും പക്ഷേ ഇപ്പോൾ കൂടെയില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥ. തങ്ങളുടെ മക്കളെവിടെയായിരിക്കും, ഭാര്യയുടേയും മാതാപിതാക്കളുടേയും അവസ്ഥ എന്തായിരിക്കും എന്നറിയാതെ വിങ്ങിപ്പൊട്ടുകയാണ് പലരും. ഇവരിൽ പങ്ക് ചേരുകയാണ് പ്രവാസ ലോകത്തെ മലയാളികളും.
സാന്ത്വനമേകാനായി വിവിധ പദ്ധതികളും പ്രവാസ ലോകം ആസൂത്രണം ചെയ്യുന്നുണ്ട്. പ്രാർത്ഥന സദസുകളും പുറമെ സഹായ ഹസ്തങ്ങളും ഒരുക്കാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ. ദുരന്ത ബാധിതരെ സഹായിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു. ബഹുമാനപ്പെട്ട സമസ്ത നേതാക്കളുടെ ആഹ്വാനപ്രകാരം വിഖായ ഉൾപ്പെടെയുള്ള സന്നദ്ധ സേവകർ കർമ്മ നിരതരാണ്. നാട്ടിലെ നമ്മുടെ മഹല്ല് /സംഘടനാ സംവിധാനങ്ങൾ മുഖേന സാധ്യമായ സഹായപ്രവർത്തനങ്ങൾ നടത്താൻ എല്ലാവരും രംഗത്ത് വരണമെന്നും
സെൻട്രൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചു പരമാവധി സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ, ജനറൽ സിക്രട്ടറി റാഫി ഹുദവി എന്നിവർ അഭ്യർത്ഥിച്ചു.
ജിദ്ദ കേരള പൗരാവലിയും ജിദ്ദ വയനാട് ജില്ലാ കൂട്ടായ്മയും സഹായഹസ്തം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി സംയുക്ത യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വയനാട് ജില്ലയിലെ മുണ്ടകൈ, ചൂരൽമല ഭാഗത്തുണ്ടായ വൻ ദുരന്തത്തിന്റെ പശ്ചാതലത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കഴിയുന്ന ആവശ്യമായ അടിയന്തിര സഹായങ്ങൾ ചെയ്യുന്നതിനും നാളെ (31.07.2024) ബുധൻ രാത്രി 9:15 ന് ഷറഫിയ അബീർ ഓഡിറ്റോറിയത്തിൽ യോഗം ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹകരിക്കാൻ തയ്യാറുള്ള എല്ലാവരും പങ്കെടുക്കണമെന്ന് ഇവർ ആഹ്വാനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
