‘കോര്‍പ്പറേറ്റ് മുതലാളി പിണറായിയെ വിചാരണ ചെയ്യണം’; കോടതിയില്‍ മുദ്രാവാക്യം മുഴക്കി മാവോയിസ്റ്റ് നേതാവ്

0
747

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ. ‘കോർപ്പറേറ്റ് മുതലാളിയായ പിണറായി വിജയനെ വിചാരണ ചെയ്യുക’ എന്ന മുദ്രാവാക്യം വിളിച്ചാണ് സോമൻ കോടതിക്ക് പുറത്തിറങ്ങി വന്നത്. അതേ സമയം, സോമനെ പാലക്കാട് ജില്ല സെഷൻസ് കോടതി ജഡ്ജ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ടാം തീയതി വരെ പൊലീസിന് സോമനെ കസ്റ്റഡിയിലും വയ്ക്കാം. തന്നെ പൊലീസ് മർദിച്ചെന്നും കുടിക്കാൻ മലിനജലം നൽകിയെന്നുമുള്ള സോമന്‍റെ പരാതിയിൽ കോടതി പൊലീസിനോട് വിശദീകരണം തേടി. രോഗിയാണെന്ന് അറിയിച്ചിട്ടും പൊലീസ് ഉറങ്ങാൻ സമ്മതിച്ചില്ലെന്നും കോടതിയിലേക്ക് ഇറങ്ങുമ്പോള്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങിയെന്നും സോമൻ ആരോപിച്ചു.

ഇക്കാര്യത്തില്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ നിന്ന് കോടതി വിശദീകരണം തേടിയത്. ആകെ ആറ് കേസുകളാണ് സോമനെതിരെ പാലക്കാട് ജില്ലയിലുള്ളത്. വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഇന്ന് സോമനെ കോടതിയിലെത്തിച്ചത്.