2034 ലോകക്കപ്പ്; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകി

0
956

ജിദ്ദ: 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ ശ്രമത്തിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകി.

സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) പ്രസിഡൻ്റ് യാസർ അൽ മിസെഹാലിനൊപ്പം കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഫിഫയ്ക്ക് അന്തിമ ഫയല്‍ സമർപ്പിക്കും.

ഗണ്യമായ വളർച്ചയുടെയും പരിവർത്തനത്തിൻ്റെയും കാലഘട്ടത്തിൽ ഈ പിന്തുണ രാജ്യത്തെ ഒരു ആഗോള കായിക കേന്ദ്രമായി ഉയർത്തിയെന്ന് അബ്ദുൽ അസീസ് രാജകുമാരൻ ഊന്നിപ്പറഞ്ഞു.
സൗദിയില്‍ കായിക മേഖലക്ക് നല്‍കുന്ന പിന്തുണക്കും ശ്രദ്ധക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാനും സ്‌പോര്‍ട്‌സ് മന്ത്രി നന്ദിയും കൃതജ്ഞതയും പ്രകടിപ്പിച്ചു.

ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി 48 ടീമുകളെ ഒരുമിച്ചുകൊണ്ടുവരുന്ന അസാധാരണ പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഈ നോമിനേഷനിലൂടെ ആഗ്രഹിക്കുന്നതായും സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞു. അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.