വിദ്യാഭ്യാസ മുന്നേറ്റത്തിൽ പ്രവാസികളുടെ പങ്ക് വലുത്: അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ

റിയാദ്: സൗദിയിൽ സന്ദർശനം നടത്തുന്ന പ്രശ്‌സ്തമായ എടയൂർ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യദർശി അബ്ദുൽ വാഹിദ് മുസ്‌ലിയാർക്ക് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി സ്വീകരണം നൽകി. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ ശുഐബ് മന്നാനി കാർത്തല, മൊയ്‌ദീൻ കുട്ടി പൂവ്വാട്, നിസാർ പാറശ്ശേരി, ഫൈസൽ എടയൂർ, ഹാഷിം കുറ്റിപ്പുറം, ഫൈസൽ അത്തിപ്പറ്റ, മുഹമ്മദ്‌ കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് സംസാരിച്ച അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിലും അവയുടെ പുരോഗതിയിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് പറഞ്ഞു. ഫത്ഹുൽ ഫത്താഹ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. സ്ഥാപനത്തിന്റെ കീഴിൽ ആരംഭിക്കുന്ന വനിത ഹോസ്റ്റൽ അടക്കമുള്ള പുതിയ പദ്ധതികൾ പൂർത്തീകരിക്കാൻ പ്രവാസികൾ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎംസിസി നൽകിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം മുമ്പ് യു എ ഇ യിൽ പ്രവാസിയായിരുന്ന തന്റെ പിതാവ് അത്തിപ്പറ്റ ഉസ്താദിന് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസിയുമായി നല്ല ബന്ധം ഉണ്ടായിരുന്നുവെന്ന്അ അനുസ്മരിച്ചു.

പരിപാടിയിൽ റിയാദ് –  കോട്ടക്കൽ  മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പുറമണ്ണൂർ സ്വാഗതവും ഇസ്മായിൽ പൊന്മള നന്ദിയും പറഞ്ഞു.