ദുബൈ: യുഎഇയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ബംഗ്ലാദേശി പൗരന്മാര്‍ക്ക് ശിക്ഷ. അബുദാബി ഫെഡറല്‍ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം നിരവധി ബംഗ്ലാദേശ് പൗരന്മാരെ പ്രതിഷേധം സംഘടിപ്പിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുവെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു, കലാപത്തിന് പ്രേരിപ്പിച്ചു എന്നിവയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികള്‍ക്കെതിരായ കുറ്റം. 53 പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും ഒരാള്‍ക്ക് 11 വര്‍ഷം തടവുമാണ് ശിക്ഷ. ഇവര്‍ നിയമ വിരുദ്ധമായി യുഎഇയില്‍ പ്രവേശിച്ചു എന്നാണ് കണ്ടെത്തല്‍. മാത്രമല്ല, പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ…
പ്രതികളുടെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ നാടുകടത്താന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങല്‍ കണ്ടുകെട്ടും. പ്രതിഷേധത്തിന്റെ വീഡിയോ പ്രതികള്‍ പ്രചരിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗ്ലാദേശികളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് യുഎഇയിലെ ബംഗ്ലാദേശികളും പ്രകടനം നടത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
