മലപ്പുറം: ട്രാന്‍സ്‌ഫോമറിന് മുകളില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്.
വലിയവരമ്പ് ബൈപ്പാസിലെ ട്രാന്‍സ്‌ഫോര്‍മറിന് മുകളിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ഇതിന് സമീപത്തെ പാടത്തുകൂടി ഒഴുകിയെത്തിയ മഴ വെള്ളത്തിലാകാം പാമ്പെത്തിയതെന്നാണ് നിഗമനം. പാമ്പുപിടിത്ത വിദഗ്ധരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വനംവകുപ്പിന് കൈമാറിയ പാമ്പിനെ വനത്തില്‍ തുറന്നുവിട്ടു.
