നാട്ടിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

0
3205

കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്.

കഴിഞ്ഞ മാസം കുവൈത്തിലുണ്ടായ തീപ്പിടിത്തത്തിൽ നിരവധി മലയാളികളടക്കം അമ്പതോളം പേർ മരിച്ചിരുന്നു. ഈ ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് വീണ്ടും ഞെട്ടിച്ച് അപകടമുണ്ടായത്. കനത്ത ചൂടാണ് നിലവിൽ കുവൈത്തിൽ അനുഭവപ്പെടുന്നത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.