പോലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍; മറുപടിയുമായി എസ് പി

0
1692

മലപ്പുറം: പോലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മന്ത്രി വി അബ്ദുറഹ്‌മാന്‍റെ വിമർശനം.

എണ്ണം കൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കല്‍ സര്‍ക്കാര്‍ നയമല്ലെന്നും മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിനു വിപരീതമായി കാര്യങ്ങള്‍ ഉണ്ടാകുന്നതായി ആക്ഷേപമുണ്ടെന്നും അത് പരിശോധിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.

തൊഴിലിടങ്ങള്‍ സംതൃപ്തി നല്‍കുന്നതാവണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമീപിക്കുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് മറുപടിയുമായി എസ് പിഎത്തിയത്. കേസുകള്‍ എടുക്കുന്നത് പൊലീസിന് നല്ലതല്ലേ എന്നതായിരുന്നു എസ് പിയുടെ മറുപടി. അനാവശ്യ കേസുകള്‍ എടുക്കാറില്ലെന്നും എസ്പി ശശിധരന്റെ മറുപടി. മന്ത്രി വേദി വിട്ട ശേഷമായിരുന്നു എസ്പിയുടെ പ്രസംഗം.