തിരക്കേറിയ റോഡിലേക്ക് മറിഞ്ഞ് വീണ് കൂറ്റൻ മതില്‍; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, ഒരാൾ ഓടിരക്ഷപ്പെട്ടു – VIDEO

0
1974

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മഴ കുറയാത്തതിനാൽ പലയിടങ്ങളിലും ദിവസങ്ങളായി വെള്ളക്കെട്ടാണ്. പലയിടത്തും വെള്ളക്കെട്ട് ഗതാഗതതടസ്സത്തിനും വഴിവെച്ചു. മലയോര മേഖലയിൽ കൃഷിക്കും വ്യാപകനാശമുണ്ടായി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യാഴാഴ്ച രാവിലെ കണ്ണൂർ അഞ്ചരക്കണ്ടിയിൽ ജുമാ മസ്ജിദിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. മദ്രസ വിട്ട് കുട്ടികൾ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ശബ്ദം കേട്ട് മാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. പിന്നാലെ, വന്ന ഒരു സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. മതിലിടിയുന്നതിന്റെ ശബ്ദം കേട്ട് ഇവർ റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. എതിർവശത്ത് നിന്നും വാഹനങ്ങൾ വരാത്തതും രക്ഷയായി.

മട്ടന്നൂർ കൊട്ടാരം പെരിയാത്ത് റോഡിലേക്ക് വെള്ളം കയറി കാർ പൂർണമായും മുങ്ങി. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോയതാണ് അപകടകാരണം. കാറിലുണ്ടായിരുന്ന രണ്ട് പേരും രക്ഷപ്പെട്ടു. വീഡിയോ കാണാം താഴെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക