കാസർകോട്: ബേക്കലിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഒരു മാസം മുൻപായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനം. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി.
സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.