കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യൻ പ്രവാസികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ സെവൻത് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിലാണ് ഇന്ത്യക്കാരായ ഏഴ് പ്രവാസികൾ മരിച്ചത്. നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ ചികിത്സയിലുള്ള മൂന്ന് പേരിൽ രണ്ടുപേർ മലയാളികളാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബിനു മനോഹരൻ, സുരേന്ദ്രൻ എന്നിങ്ങനെ പേരുള്ളവരാണ് ചികിത്സയിലുള്ളത്. മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല. ആകെ പത്ത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ആറ് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്.
അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന്റെ പുറകിൽ മറ്റൊരു വാഹനം വന്നിടിച്ച് നിയന്ത്രണം നഷ്ടമായാണ് പാലത്തിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.