കുവൈത് യാത്രയ്ക്കിടെ തർക്കം, ഭാര്യയെ സഊദി മരുഭൂമിയിൽ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ചു, അന്വേഷണത്തിൽ കണ്ടെത്തിയത് മൃതദേഹം:  യുവതിയുടേത് കൊലപാതകമെന്ന് സംശയം

0
2496

റിയാദ്: സഊദി മരുഭൂമിയിൽ കുവൈത് പാതക്ക് സമീപമായി കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. കിഴക്കൻ സഊദിയുടെ ജുബൈലിന് വടക്ക് മരുഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുവൈത്തി യുവതിയെ സഊദിയില്‍ നിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രക്കിടെ കാണാതായതായി ഭര്‍ത്താവായ കുവൈത്തി പൗരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് വഴിമധ്യേ ടോയ്‌ലെറ്റില്‍ പോയ സമയത്ത് ഭാര്യയെ കൂട്ടാതെ താന്‍ ഒറ്റക്ക് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നെന്നും കുവൈത്തി പൗരന്‍ വ്യക്തമാക്കിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സംഭവത്തില്‍ സഊദി സുരക്ഷാ വകുപ്പുകളും കുവൈത്ത് സുരക്ഷാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജുബൈലിന് വടക്ക് മരുഭൂപ്രദേശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.

യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സഊദി, കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണംതുടരുകയാണ്.

അതേസമയം സംഭവത്തെ കുറിച്ച് കുവൈത്തി പത്രം ഇങ്ങിനെ റിപ്പോർട്ട് ചെയ്തത് ഇപ്രകാടമാണ്. ‘യുവതി തൻ്റെ ഭർത്താവിനോടൊപ്പം സഊദിയിൽ ആയിരുന്നു. അവർക്കിടയിൽ  തർക്കം ഉടലെടുത്തപ്പോൾ ഇരുവരും കുവൈത്തിലേക്ക് മടങ്ങി. യാത്രമധ്യേ യുവതി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഊദി പ്രദേശത്തെ ശൗചാലയങ്ങളിലൊന്നിൽ പ്രവേശിച്ചു. ഈ സമയം ഭർത്താവ് അവളെ അവിടെ ഉപേക്ഷിച്ച് കുവൈത്തിലേക്ക് കടന്നു.  കുവൈത്തി പത്രം റിപ്പോർട്ട് ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക