പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) വനിതാ ദിനം ആഘോഷിച്ചു

0
707

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഈ വർഷത്തെ വനിതാ ദിനം`പെൺ ഒരുമ 2024′ സീസൺസ് ശ്രദ്ധേയമായി. റെസ്റ്റോറന്റ്ന്റി ഓഡിറ്റോറിയത്തിൽ കൺവീനർ ലിയാ ജെനിയുടെ അധ്യക്ഷതയിൽ കൂടിയ സദസ്സ് പിജെസ്സ്  പ്രസിഡന്റ് സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്തു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഡോക്ടർ ഇന്ദു ചന്ദ്രശേഖർ ചടങ്ങില്‍ മുഖ്യ അഥിതിയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിവിധ ഉദാഹരങ്ങൾ സഹിതമുള്ള ഡോക്ടർ ഇന്ദു ചന്ദ്രശേഖറിന്റെ ക്‌ളാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. പിജെസ് രക്ഷാധികാരി ജോസഫ് വർഗീസ്, വൈസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വനിതാ വിഭാഗം വാർഷിക റിപ്പോർട്ട് നിഷ ഷിബു അവതരിപ്പിച്ചു. പുതിയ വനിതാ ഭാരവാഹികളായി ലിയാ ജെനി കൺവീനറും, ദീപിക സന്തോഷ് ജോയിന്റ് കൺവീനറുമായി ചുമതലയേറ്റു. അനിതാ നായർ സ്വാഗതവും, ഷീബ ജോജൻ നന്ദിയും പറഞ്ഞു.

ലേഡീസ് വിങ്ങ് അംഗങ്ങൾ അവതരിപ്പിച്ച റെട്രോ ഡാൻസ്, അനിത നായർ ചിട്ടപ്പെടുത്തിയ സീനിയർ കൂട്ടികളുടെ ഡാൻസ്, ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസ്, സന്തോഷ് നായർ സംവിധാനം ചെയ്ത കോമഡി സ്കിറ്റ് ഉൾപ്പെടെ വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഹൃദ്യമായിരുന്നു.  ബിജി സജി അവതാരകയായിരുന്നു.

സുശീല ജോസഫ്, പ്രീയ സഞ്ജയ്‌, മോളി സന്തോഷ്, സൗമ്യ അനൂപ്, ബിന്ദു രാജേഷ്, ബിൻസി ജോർജ്, ലിജി ബൈജു, ജിനിമോൾ, സിയാറ ഷാജി, സ്നിഹ മറിയ സന്തോഷ്, സ്രേയ ജോസഫ്, ഇവാന്ന ആൻ ജോസഫ്, നിവേദ്യ അനിൽ കുമാർ ബെനീറ്റ ആൻ ജോസഫ്, ഇവാ ജോർജ്, വിസ്മയ വിജയ്, ആമി ജോർജ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക