പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു, വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു

0
2055

കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിലാണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു അദ്ദേഹം. പൊലീസ് എസ്കോർട്ട് വാഹനം ബ്രേക്കിട്ടപ്പോൾ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പിറകിലായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സംസ്ഥാനപാതയിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന്‌ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിയുന്നിടത്ത് വെച്ച് ഔദ്യോഗിക വാഹനത്തിന് മുൻപിൽ പോയ പൈലറ്റ് വാഹനത്തിന് കുറുകെ മറ്റൊരു വാഹനം എത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഈ വാഹനത്തിൽ ഇടിക്കാതിരിക്കാന് ഔദ്യോഗിക വാഹനത്തിന് മുന്നില് പോയിരുന്ന പൈലറ്റ് വാഹനം പെട്ടെന്ന് നിർത്തി. പിറകെ ഉണ്ടായിരുന്ന കാർ നിയന്ത്രണം വിട്ട് അകമ്പടി വാഹനത്തിന്റെ പിന്നില് ഇടിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ പ്രതിപക്ഷ നേതാവ് കാസർകോട് ഭാഗത്തേക്ക് യാത്ര തുടര്‍ന്നു. മംഗളൂരുവിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കുന്നതിന് പോകുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശനിയാഴ്ച വി.ഡി.സതീശന് ജില്ലയിൽ പരിപാടികള്‍ ഉണ്ടായിരുന്നില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക