ഹജ്ജ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടു, ഹജ്ജിനിടെ കാണാതായ മലയാളിയെ കുറിച്ച് യാതൊരു വിവരമില്ല, ആശങ്കയിൽ കുടുംബം

0
1172

കോഴിക്കോട്: ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയ വയോധികനെ കാൺമാനില്ലെന്ന് പരാതി. തിരുത്തിയാട് വാഴയൂർ സ്വദേശി റിട്ടേഡ് അധ്യാപകൻ മുഹമ്മദ് മണ്ണിൽ കടവത്ത് (74)നെ
ഹജ്ജ് കർമ്മങ്ങൾ നടക്കുന്നതിനിടയിൽ കാണാതായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുഹമ്മദ് മണ്ണിൽ കടവത്തും ഭാര്യയും മെയ് 22 നാണ് സർക്കാർ കോട്ടയിൽ കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജ് ഹജ്ജിന് പുറപ്പെട്ടത്. ഹജ്ജിന്റെ കർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ജൂൺ 15 നു അറഫാ സംഗമം  കഴിഞ്ഞു ടെൻറ്റിൽ നിന്നും ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കാണ്ടെത്താൻസാധിച്ചില്ല.

മറ്റു കർമ്മങ്ങളെല്ലാം കഴിഞ്ഞാൽ കണ്ടെത്താനാകുമെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു കുടുംബം. പക്ഷേ ഇതുവരെയും കണ്ടെത്തിയില്ല. തുടർന്ന് ഹജ്ജ് കൗൺസിൽ പരാതി നൽകിയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്നും ഹജ്ജിനു പോയ ആളുകൾ മരണപ്പെട്ടതും അന്വേഷിച്ചു. എഴുപതോളം ആളുകൾ മരണപ്പെട്ടിട്ടുണ്ടെങ്കിലും മരണപ്പെട്ടവരുടെ ലിസ്റ്റിലും കാണാൻ സാധിച്ചില്ല.

വലിയ ആശങ്കയിലാണ് കുടുംബം. ഇവരുടെ കൂടെ ഹജ്ജിനു പുറപ്പെട്ട ഒരാളൊഴികെ ബാക്കി എല്ലാവരും തിരിച്ചെത്തി. വിവരങ്ങൾ ലഭിക്കുന്നതിനു സർക്കാറും ഇന്ത്യൻ എംബസിയും ഇടപെടൽ നടത്തണമെന്നാണ് കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക