സഊദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽ

0
1782

റിയാദ്: തുർക്കിയിലെ ഇസ്താംബൂളിലെ മസ്‌ലാക് ഏരിയയിലെ ഒരു റസ്റ്ററൻ്റിൽ സഊദി വിനോദ സഞ്ചാരികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ തുർക്കി പൗരൻ അറസ്റ്റിൽ.

മസ്‌ലക്കിലെ ഒരു കഫേയിൽ ഇരിക്കുകയായിരുന്ന സൗദി വിനോദസഞ്ചാരികളെ അക്രമി കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിൻ്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് തുർക്കി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ കുറ്റം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

സൗദി വിനോദസഞ്ചാരികൾ കഫേയിൽ ഇരിക്കുമ്പോൾ തുർക്കി പൗരൻ കത്തിയുമായി വന്ന് വീശുകയും അവരെ ഭീഷണിപ്പെടുത്തുകയും അറബികളെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്യുകയുമായിരുന്നു.