സഊദി അറേബ്യയിലേക്ക് വന്ന ചരക്കിൽ ഒളിപ്പിച്ച 3,633,978 ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

0
1434

ജിദ്ദ: സഊദി അറേബ്യയിലേക്ക് വന്ന ചരക്കിൽ ഒളിപ്പിച്ച 3,633,978 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്ലാമിക് പോർട്ടിലെ കസ്റ്റംസ് തടഞ്ഞു. ഇരുമ്പ് ഉപകരണങ്ങൾ അടങ്ങിയ കയറ്റുമതിയിലാണ് കണ്ടെത്തിയത്.

സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ ലഹരി മരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരി മരുന്ന് ശേഖരം കണ്ടെത്തിയ ശേഷം ജനറൽ ഡയറക്‌ടറേറ്റ് ഓഫ് നാർകോട്ടിക്സസ് കൺട്രോളുമായി ഏകോപനം നടത്തി, ലഹരി മരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ലഹരി മരുന്നും മറ്റും കടത്താനുള്ള എല്ലാ ശ്രമങ്ങളും തടഞ്ഞ് സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്ന തന്ത്രത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങൾ കൈവരിക്കുന്നതിനായി സൗദി അറേബ്യയുടെ ഇറക്കുമതി, കയറ്റുമതി എന്നിവയിൽ കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.