പ്രവാസികൾക്ക് തിരിച്ചടി, സഊദിയിൽ എഞ്ചിനീയറിങ് മേഖലയില്‍ ഈ മാസം മുതൽ സ്വദേശിവത്കരണം

0
4353

റിയാദ്: സഊദിയിൽ എഞ്ചിനീയറിങ് മേഖലയിൽ  25 ശതമാനം സഊദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഈ മാസം മുതൽ നടപ്പിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സിവില്‍ എഞ്ചിനീയർ, മെക്കാനിക്കല്‍ എഞ്ചിനീയർ, സര്‍വേ എഞ്ചിനീയർ, ഇന്റീരിയര്‍ ഡിസൈന്‍ എഞ്ചിനീയർ, ടൗണ്‍ പ്ലാനിംഗ് എഞ്ചിനീയർ, ആര്‍ക്കിടെക്ട് എന്നീ പ്രൊഫഷനുകളാണ് സഊദിവല്‍ക്കരണ തീരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത്തരം എഞ്ചിനീയറിങ് പ്രൊഫഷനില്‍ പെട്ട അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സഊദിവല്‍ക്കരണ തീരുമാനം ബാധകമാണ്. ഈ മാസം 21 മുതല്‍ നിർബന്ധിത സ്വദേശി വത്കരണം പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് എഞ്ചിനീയറിങ് മേഖലയില്‍ സഊദിവല്‍ക്കരണം പാലിക്കുന്നത് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവും നിരീക്ഷിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക