റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വീട്ടമ്മ മരണപ്പെട്ടു

0
1246

റിയാദ്: റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടു. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരി കുട്ടി തോമസ് (68) ആണ് മരണപ്പെട്ടത്. ബദിഅ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തോമസ് ജോസഫ് ആണ് ഭർത്താവ്. പിതാവ്: മാത്യു, മാതാവ്: എലിസ്ബത്ത്. മകൻ: വിനു

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടി ക്രമങ്ങളുമായി മകൻ വിനുവിനെ സഹായിക്കുവാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്. ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.