ദുബൈ: പുതിയ വിമാനക്കമ്പനി സ്വന്തമാക്കാന്‍ നീക്കങ്ങളുമായി ഖത്തര്‍ എയര്‍വേസ്. വിര്‍ജിന്‍ ഓസ്‌ട്രേലിയ എയര്‍ലൈന്‍സ് വാങ്ങാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചത്. ഇരുപത് ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേസ് ഏറ്റെടുക്കുകയെന്നാണ് സൂചന. നേരത്തെ ഓസ്‌ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ആ ശ്രമങ്ങളെ പരാജയപ്പെടുത്തിയിരുന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഓസ്‌ട്രേലിയയിലെ ആഭ്യന്തര സര്‍വീസുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വിമാനക്കമ്പനിയാണ് വിര്‍ജിന്‍ ഓസ്‌ട്രേലിയ എയര്‍ലൈന്‍സ്. അവരുടെ ഓഹരികള്‍ വാങ്ങുന്നതിലൂടെ ഖത്തര്‍ എയര്‍വേസ് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനം നടത്തും. ഖത്തര്‍ എയര്‍വേസും വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ ഉടമ ബെയിന്‍ ക്യാപിറ്റലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
കുറച്ച് സമയം അതിനായി എടുക്കേണ്ടി വരുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ഖത്തര്‍ എയര്‍വേസിന്റെ നിക്ഷേപം സ്വീകരിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ വിഷയത്തില്‍ ഖത്തര്‍ എയര്‍വേസോ ബെയിന്‍ ക്യാപിറ്റലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം നേരത്തെ ബെയിന്‍ മാറ്റിയിരുന്നു. അതേസമയം പുതിയൊരാളെ കണ്ടെത്തിയാല്‍ സിഇഒ സ്ഥാനത്ത് നിന്ന് ജെയിന്‍ ഹര്‍ഡില്‍ക്ക ഒഴിയുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റൂട്ടുകള്‍ അനുവദിക്കണമെന്ന ഖത്തര്‍ എയര്‍വേസിന്റെ അഭ്യര്‍ത്ഥന കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ ഈ തീരുമാനം അനീതിയാണെന്ന് ഖത്തര്‍ എയര്‍വേസ് പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് ഓസ്‌ട്രേലിയ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതില്‍ കമ്പനി വലിയ പങ്കുവഹിച്ചിരുന്നുവെന്നും ഖത്തര്‍ എയര്‍വേസ് ചൂണ്ടിക്കാണിച്ചു.
അതേസമയം തുര്‍ക്കിഷ് എയര്‍ലൈന്‍സ് അടുത്തിടെ ഓസ്‌ട്രേലിയയില്‍ സേവനം ആരംഭിച്ചിരുന്നത്. സിംഗപ്പൂര്‍ വഴിയാണ് ഓസ്‌ട്രേലിയയിലേക്ക് ഇവര്‍ സര്‍വീസ് നടത്തുന്നത്. എമിറേറ്റ്‌സും ഇവിടേക്കുള്ള പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിരവധി ആവശ്യക്കാരുള്ളതാണ് കാരണമായി പറയുന്നത്.
നിലവില്‍ ഓസ്‌ട്രേലിയയുടെ എയര്‍ലൈന്‍ സര്‍വീസുകളില്‍ ഖാന്റാസ് എയര്‍വേസാണ് മുന്നിട്ട് നില്‍ക്കുന്നത്. വിര്‍ജിന്‍ ഓസ്‌ട്രേലിയക്ക് വിപണിയിലെ ആധിപത്യം നഷ്ടമായിരുന്നു. കൊവിഡ് സമയത്ത് ഇവര്‍ വലിയ കടക്കെണിയിലേക്ക് വീണ് തകരുകയായിരുന്നു. ഖത്തര്‍ എയര്‍വേസിന്റെ നിക്ഷേപത്തോടെ ഇവര്‍ക്ക് വീണ്ടും വിപണിയില്‍ ആധിപത്യം നേടാനാവും. ഖത്തര്‍ എയര്‍വേസ് ബ്രിട്ടീഷ് എയര്‍വേസില്‍ കൂടുതല്‍ ഓഹരികളുണ്ട്. ഹോങ്കോംഗില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കതായ് പസഫിക് എയര്‍വേസിലെ പത്ത് ശതമാനം ഓഹരികളും, ദക്ഷിണാഫ്രിക്കയിലെ ലാഥം എയര്‍ലൈന്‍സിലും അതുപോലെ ഇവര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ഖത്തറിന്റെ ഈ നീക്കം ഏറെ ഗൾഫ് വ്യോമ മേഖലയിൽ മറ്റൊരു കുതിപ്പിന് കാരണമായേക്കും നിലവിൽ ഗൾഫിലെ മറ്റു എയർലയനുകളെ പിന്തള്ളി ലോകത്ത് തന്നെ ഒന്നാമതാകാനുള്ള സഊദി ശ്രമം ഏറെക്കുറെ അവസാന ഘട്ടത്തിലാണ്. ലോകത്തെ സഊദിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി വരുന്ന റിയാദ് എയർ ഉടൻ പൂർണ്ണ പ്രവർത്തന സജ്ജമാകും. ലോകത്തെ പ്രധാന യാത്രാ ഹബ്ബ് ആയി സഊദിയുടെ ലക്ഷ്യ സാക്ഷാൽകാരത്തിന്റെ പിൻബലമാണ് റിയാദ് എയർ വരുന്നത്. ഇതിനു പിന്നാലെ വരുന്ന ഖത്തറിന്റെ പുതിയ നീക്കം വ്യോമ മേഖല രംഗത്ത് പുത്തൻ അധ്യായം തന്നെ രചിക്കുമെന്നാണ് കരുതുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
