യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു; ഓഗസ്റ്റ് അവസാനംവരെ താപനില വർധിക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം

0
766

അബുദാബി: യു.എ.ഇ.യിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽ ഷവാമേഖിൽ 50.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽഐൻ ഉം അസിമുലിൽ 50.3 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്.

ഓഗസ്റ്റ് അവസാനംവരെ താപനില വർധിക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പത്തിന്റെ അളവ് 90 ശതമാനമായി ഉയർന്നേക്കാം. കടുത്ത പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തുടനീളം അസഹനീയമായ ചൂടിനാൽ വീർപ്പുമുട്ടുകയാണ് ജനം. സ്കൂൾ അവധി തുടങ്ങുന്നതോടെ പലപ്രവാസികളും നാട്ടിലേക്ക് പറക്കും.

കഴിഞ്ഞ 21-ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് യു.എ.ഇ. സാക്ഷ്യംവഹിച്ചു. ചൂട് 49.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

രാജ്യത്ത് താപനില വർധിച്ചതിനാൽ ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.