രണ്ട് മലയാളികളെ സഊദിയിൽ കാണാനില്ലെന്ന്, അന്വേഷണവുമായി ബന്ധുക്കൾ

0
2934

അൽഖോബാർ: കൊല്ലം സ്വദേശിയെ ഖത്വീഫിൽ നിന്നും കാണാനില്ലെന്ന് പരാതി. അമ്പലംകുന്ന് നെട്ടയം ചരുവിള വീട്ടിൽ കോമളൻ വാസു (56 ) വിനെയാണ് ഈ മാസം 10 മുതൽ ഖത്വീഫ് പോസ്റ്റോഫീസ് ഭാഗത്ത് നിന്നും കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ രാജു (0507212026), മൻസൂർ നൈന (0569852939) എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

കോമളൻ വാസു

റിയാദ്: മലപ്പുറം പാട്ടർകടവ് സ്വദേശിയായ മുനീർ വട്ടോളി എന്നവരെ റിയാദ് ബത്തയിൽ നിന്നും കാണാതായിട്ടുണ്ട്. ജൂൺ ഒൻപത് മുതലാണ് കാണാതെയായത്. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിൽ അറിയിക്കണം. ഫോൺ: 0575805186, വാട്സ്ആപ് :055416348

മുനീർ വട്ടോളി

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക