CCTV ദൃശ്യം പുറത്ത്; 50 ലക്ഷം രൂപ ചോദിച്ച് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി, പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ കുഴപ്പിച്ച് പ്രതിയുടെ മൊഴി. പ്രതി കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴികള്‍ ഏറെ സങ്കീര്‍ണത നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. ശാരീരികമായി അവശനായ പ്രതിക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോയെന്നും പോലീസ് സംശയിക്കുന്നു. അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്വാറി ഉടമയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്പിളി എന്ന സജികുമാറിനെയാണ് കന്യാകുമാരി എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഗുണ്ടയായിരുന്ന അമ്പിളി ദീപുവിന്റെ വീടിന് സമീപം ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. അതേസമയം, ശാരീരികമായി അവശനായിരുന്ന അമ്പിളിക്ക് ദീപു പലതവണ പണം നല്‍കി സഹായിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തെര്‍മോക്കോള്‍ കട്ടര്‍ ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തെര്‍മോക്കോള്‍ കട്ടര്‍ ആദ്യം കഴുത്തില്‍ കുത്തിയിറക്കി. പിന്നാലെ ബലം പ്രയോഗിച്ച് ഇത് മുകളിലേക്ക് വലിച്ചുകീറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ശാരീരികമായി അവശതകളുള്ള പ്രായമേറിയ പ്രതിക്ക് ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകുമോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന ചോദ്യം.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കളിയിക്കാവിളയിലെ റോഡരികില്‍ കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. കൃത്യം നടന്ന കാറില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം അകലെയുള്ള സിസിടിവി ക്യാമറയിലും ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അവശനായ പ്രതി ബാഗുമായി പാറശ്ശാല ഭാഗത്തേക്ക് നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്.
CCTV ദൃശ്യം പുറത്ത്; 50 ലക്ഷം രൂപ ചോദിച്ച് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: തമിഴ്‌നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. കൊല്ലപ്പെട്ട ദീപുവിനെ നേരത്തെ 50 ലക്ഷം രൂപ ചോദിച്ച് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ വിധു പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മക്കളെ അപായപ്പെടുത്തുമെന്നായിരുന്നു ഗുണ്ടാസംഘം പറഞ്ഞിരുന്നതെന്നും ഭാര്യ പ്രതികരിച്ചു.
ഗുണ്ടാപിരിവ് നടത്തുന്നവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അവര്‍ ഇടയ്ക്കിടെ പൈസ ചോദിക്കും. മക്കളെ ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നു. പൈസ റെഡിയാക്കി വെച്ചോ, ഇല്ലെങ്കില്‍ നിന്നെ റെഡിയാക്കുമെന്ന് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭാര്യ പറഞ്ഞു.
50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ കുത്തുമെന്ന് അച്ഛനോട് ഗുണ്ടാസംഘം പറഞ്ഞതായി ദീപുവിൻ്റെ മകനും വെളിപ്പെടുത്തി. രണ്ടുമാസം മുമ്പ് ഇക്കാര്യം അച്ഛന്‍ തന്നോട് പറഞ്ഞിരുന്നതായും മകന്‍ പറഞ്ഞു. അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ കൃത്യം നടത്തിയ ശേഷം ദീപുവിന്റെ കാറില്‍നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്നു സംശയിക്കുന്നതായി തമിഴ്നാട് പോലീസ്. സ്ഥലം നേരത്തെ തീരുമാനിച്ച് വാഹനം ഇവിടെയെത്തിച്ച് കൊല നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഒാപ്പറേറ്ററാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മണ്ണുമാന്തിയന്ത്രത്തിന്റെ ഒാപ്പറേറ്റർമാരെയും ദീപുവിന്റെ ഫോൺരേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്‌ധരായ തക്കല കേന്ദ്രീകരിച്ചുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു.
പെട്രോൾ പമ്പിനു സമീപത്തുനിന്നു ലഭിച്ച ദൃശ്യങ്ങളിലാണ് കൊലപാതകിയെന്നു സംശയിക്കുന്ന ഒരാൾ കാറിൽനിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം വാങ്ങാനാണ് ദീപു കോയമ്പത്തൂരിലേക്കു പോയത്. ഇതിനായി ഒരു മണ്ണുമാന്തിയന്ത്രത്തിന്റെ ഒാപ്പറേറ്ററെയും നെയ്യാറ്റിൻകരയിൽനിന്ന് ഒപ്പംകൂട്ടി. ദീപു സഞ്ചരിച്ച കാർ മാർത്താണ്ഡം ഭാഗത്തേക്കു പോയതിനു ശേഷം കളിയിക്കാവിള ഭാഗത്തേക്കു തിരികെ മടങ്ങിവരുന്നതായും വീണ്ടും യുടേണെടുത്ത് പെട്രോൾ പമ്പിനു സമീപത്തായി പാർക്ക് ചെയ്യുന്നതായും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
കാറിൽ ദീപുവിനോടൊപ്പം ഉണ്ടായിരുന്നയാൾ അതിർത്തി കടന്നശേഷം കാർ ഡ്രൈവ് ചെയ്യുകയായിരുന്ന ദീപുവിന്റെ കഴുത്തിൽ ആയുധം വച്ച് ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നതാവാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റോഡരികിൽ വാഹനം നിർത്തിയപ്പോൾ കൊലപാതകം നടത്തി കാറിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞതാവാം. കാറിന്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിങ് സീറ്റിലിരുന്ന ദീപുവിന്റെ കഴുത്ത് മുറിച്ചത്. കാറിൽ നടത്തിയ പരിശോധനയിൽ പേപ്പർ മുറിക്കാനുപയോഗിക്കുന്ന മൂർച്ചയേറിയ ചെറിയ കത്തി കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായെന്നത് കൊലപാതകിക്ക് അറിയാമായിരുന്നുവെന്നും പോലീസ് കരുതുന്നു. കൊലപാതകത്തിന് ഈ സ്ഥലം തിരഞ്ഞെടുത്തതും ഇതുകൊണ്ടാവാം. ദൂരെനിന്നുള്ള ഒരു ദൃശ്യം മാത്രമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. കാറിൽനിന്ന് ഒരാൾ ഇറങ്ങി കൈയിൽ ഒരു ബാഗുമായി മുടന്തി നടന്നുപോകുന്ന ദൃശ്യമാണുള്ളത്.ദീപുവിനെ കാത്ത് തക്കലയിൽനിന്നിരുന്ന സുഹൃത്തിനെയും ദീപുവിന്റെ ജീവനക്കാരെയും വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്തുവെങ്കിലും ഒപ്പമുണ്ടായിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
