സംഭവം മലപ്പുറത്ത്
മലപ്പുറം: വിവാഹത്തിൽനിന്ന് പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ യുവാവ് വെടിവച്ചു. സംഭവത്തിൽ യുവാവ് പിടിയിലായിട്ടുണ്ട്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
യുവതിയുടെ വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ അബൂതാഹിർ വെടിവച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. വെടിവെപ്പിനെ തുടർന്ന് വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതെന്നാണ് സൂചന. അബു താഹിർ കോട്ടയ്ക്കൽ പൊലീസ് കസ്റ്റഡിയിലാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
