വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
774

ഇടുക്കി: വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂന്നാര്‍ എംജി കോളനിയിൽ കുമാറിന്റെ ഭാര്യ മാലയാണ് (38) മരിച്ചത്.

സംഭവസമയം മാല മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.