കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ

0
2283

തിരുവനന്തപുരം: കേരള – തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് മരിച്ചത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. നൈറ്റ് പട്രോളിങ്ങിനിടെ തമിഴ്‌നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്.