ഭീകരാക്രമണമെന്ന് സംശയം; റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 9 മരണം

0
1336

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.

9 പേരാണ് വെടിവെപ്പിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരു വൈദികനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ നാല് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.