ജാഗ്രതൈ; സഊദി പൊരിയും…… ചൂട് അതിശക്തിയായി ഉയരും; സ്‌കൂളുകൾ ഓൺലൈനിലേക്ക്, പകൽ ഇറങ്ങി നടക്കരുതെന്നും മുന്നറിയിപ്പ്

0
3146

ഇത് വരെ എറ്റവും ശക്തമായി ചൂട് അനുഭവപ്പെട്ട സ്ഥലങ്ങൾ അറിയാം

ജിദ്ദ: ഈയാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യകളിൽ, താപനില 48 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, ഖസീം, മദീന എന്നിവിടങ്ങളിൽ ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉഷ്ണ തരംഗം വരും ദിവസങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ മേഖലകളിലും റിയാദ്, അൽ ഖസീം എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനൊപ്പം മക്ക പ്രവിശ്യയിൽ പൊടിക്കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്. എന്നാൽ, ജിസാൻ, അസീർ, അൽ ബാഹ എന്നിവടങ്ങളിൽ മഴ പെയ്യുമെന്നും കേന്ദ്രം അറിയിച്ചു

കനത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചസമയങ്ങളിൽ നേരിട്ട് ശരീരത്തിൽ വെയിലേക്കരുതെന്ന് ആരോഗ്യ മന്ത്രാലയവും പൊതു ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്. പകൽ 11 മണി മുതൽ 3 വരെയുള്ള സമയത്ത് പുറത്ത് ഇറങ്ങേണ്ടി വരുന്നവർ നേരിട്ട് വെയിൽ ഏൽക്കാത്തവിധം കുടയോ, തൊപ്പിയോ, ശിരോവസ്ത്രമോ കരുതണമെന്നും അരോഗ്യമന്ത്രാലയം അറിയിച്ചു. കിഴക്കൻ മേഖലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഉച്ച സമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് അഫയേഴ്‌സ് നിർദ്ദേശിച്ചു. ഉച്ചസമയത്ത് സൂര്യന്റെ ചൂടേൽക്കുന്നത് ദേഹത്ത് പൊള്ളലടക്കം നിരവധി പരിക്കേൽക്കാൻ ഇടയാക്കുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വേനൽക്കാലത്തിന് അനുയോജ്യമായ പഴങ്ങളും പഴച്ചാറുകളും കഴിക്കുകയം കുടിക്കുകയും ചെയ്യാം. പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കിഴക്കൻ പ്രവിശ്യയിൽ ചൂട് കനത്ത സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെ കരുതി ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഇന്ന് (ഞായർ) മുതൽ ജൂലൈ 4 വ്യാഴം വരെ  ഓൺലൈനിൽ ആയിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പ്രദേശവും ഈ ആഴ്ച പ്രതീക്ഷിക്കുന്ന താപനിലയും വെളിപ്പെടുത്തി.

കിഴക്കൻ മേഖലയാണ് സഊദിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്, ഈയാഴ്ച്ച ആഴ്ച ഇത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്. മക്ക സെൻട്രൽ ഏരിയയിൽ 46 ഡിഗ്രിയും മദീനയിൽ 48 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടിരുന്നു.

ജൂൺ 21, ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണെന്നും ജ്യോതിശാസ്ത്രപരമായി വേനൽക്കാലത്തിൻ്റെ തുടക്കമാണെന്നും അതേ സമയം കാലാവസ്ഥാ വീക്ഷണത്തിൽ ജൂൺ 1 മുതലാണ് വേനൽക്കാലം ആരംഭിച്ചതെന്നും അഖീൽ ചൂണ്ടിക്കാട്ടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക