മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത കേസ്: അമ്മയ്‌ക്കെതിരേ തത്കാലം കേസ് എടുക്കില്ല 

0
1088

പത്തനംതിട്ട: മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരേ തത്കാലം കേസ് എടുക്കില്ല. വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണപിള്ള (59) യ്ക്ക് കഴിഞ്ഞിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസ് എടുത്താല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. സംഭവസമയത്ത് രാധാകൃഷ്ണ പിള്ള മദ്യലഹരിയില്‍ ആയിരുന്നു. അതിനാല്‍ സംഭവത്തെ കുറിച്ച് കൃത്യമായി പറയാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നുമില്ല.

പ്ലസ് ടു വിദ്യര്‍ഥിനി സ്‌കൂളില്‍നിന്ന് ബസില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു.