ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വീട്ടിലേക്ക് മടങ്ങുന്നതിടെ പ്രവാസി അന്തരിച്ചു

0
1637

ദുബൈ: ക്രിക്കറ്റ് കളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രവാസി ഇന്ത്യക്കാരൻ താമസസ്ഥലത്തേക്ക് മടങ്ങുന്നതിടെ മരിച്ചു. മുംബൈ സ്വദേശി മന്ദീപ് സിങ്ങാ(40)ണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. 

ഷാർജയിലെ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നി കുഴഞ്ഞുവീണ മന്ദീപ് സിങ്ങിനെ എനർജി ഡ്രിങ്കും ജ്യൂസും മറ്റും നൽകുകയും വിശ്രമത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് ആശ്വാസം തോന്നിയെങ്കിലും കളി തുടർന്നില്ല.

മത്സരശേഷം ടീം അംഗങ്ങളോടൊപ്പം കാറിൽ ദുബായ് അൽ നഹ്ദ 2ലെ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ ഷാർജ–അൽ നസ്വ റോഡിലെത്തിയപ്പോൾ ശ്വാസതടസ്സമുണ്ടാവുകയും കാറിൽ തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക