എസ്‌ഐസി ‘തർതീൽ ഖുർആൻ പഠന സപര്യ’: ലുബ്‌ന ആബിദ് നാഷണൽ തല വിന്നർ

0
569

റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ദ്വൈമാസ കാമ്പയിന്റെ ഭാഗമായി നടത്തിയ ‘തർതീൽ ഖുർആൻ പഠന സപര്യ’യുടെ മൂന്ന് ഘട്ടങ്ങളിലായി നടന്ന നാഷണൽ തല പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ലുബ്‌ന ആബിദ് (ഈസ്റ്റേൺ സോൺ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉമ്മുൽ ഖൈർ (ഹറമൈൻ സോൺ) രണ്ടാം സ്ഥാനവും സുമയ്യ (ഹറമൈൻ സോൺ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുൽക്, സൂറത്തുൽ വാഖിഅ എന്നിവ അടിസ്ഥാനമാക്കി രണ്ട് മാസം നീണ്ടു നിന്ന ഓൺലൈൻ കോഴ്സ് ആയിരുന്നു നൽകിയിരുന്നത്. തിലാവ:, ദിറാസ എന്നീ പേരുകളിലായി രണ്ടു സൂറത്തുകളുടെയും പാരായണ നിയമവും അർത്ഥവും വ്യാഖ്യാനവും ഉൾപ്പെടുന്ന പഠനവും മർഹൂം കെ വി മുഹമ്മദ്‌ മുസ്‌ലിയാർ കൂറ്റനാടിന്റെ വിശുദ്ധ ഖുർആൻ പരിഭാഷ അടിസ്ഥാനമാക്കി നേരത്തെ വിതരണം നോട്ടുകളും ഉൾപ്പെടുത്തിയാണ് കോഴ്സ് നടത്തിയത്.

മൂന്ന് ഘട്ടങ്ങളിൽ നടന്ന ഓൺലൈൻ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവരെ തെരഞ്ഞെടുത്ത് പ്രത്യേകം ഖുർആൻ പാരായണ മത്സരം കൂടി നടത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങളാണ് വിജയികളെ പ്രഖ്യാപിച്ചത്.