മലപ്പുറം മേൽമുറി ദുരന്തം: മരണപ്പെട്ടത് ഉപ്പയും ഉമ്മയും മോളും, അപകടം ദൃശ്യം പുറത്ത്

0
6003

ദുരന്തം മകളെ പ്ലസ് വണ്ണിന് ചേർക്കാൻ പോകുന്നതിനിടെ

മലപ്പുറം: മേൽമുറിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരായ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശികളായ അഷ്റഫ് (44), ഭാര്യ സാജിത (37), മകൾ ഫിദ എന്നിവരാണ് മരിച്ചത്. ഫിദയെ പ്ലസ് വണ്ണിന് ചേർക്കാൻ മലപ്പുറം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ് മരിച്ച കുടുംബം സഞ്ചരിച്ചിരുന്നത്. ബസും ഓട്ടോയും നേർക്ക് നേർ നടന്ന അപകടമാണെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ബസ് സഞ്ചരിക്കുന്ന പാതയിലേക്ക് ഓട്ടോ കയറി വന്ന് നേർക്ക് നേർ കൂട്ടിയിടിക്കുന്നണ് ദൃശ്യങ്ങൾ. പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്.

പാലക്കാടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസിലേക്ക് എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നാണ് അപകടത്തിന്റെ ദൃശ്യത്തില്‍നിന്ന് വ്യക്തമാകുന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ രണ്ടുപേര്‍ മരിച്ചു. ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഒരാള്‍ മരിച്ചത്.

അപകടം നടന്നയുടൻ തന്നെ പരിസരവാസികൾ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. ഒരാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്ററിയെങ്കിലും അവിടെ വെച്ച് മരണം സംഭവിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക