സ്പൈസ് ജെറ്റ് വിമാനത്തിൽ എ.സി പ്രവർത്തിപ്പിക്കാത്തതിന്നാൽ യാത്രക്കാർ ദുരിതത്തിലായി.
ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് യാത്ര ചെയ്യുന്ന സ്പൈസ് ജെറ്റിന്റെ SG 476 വിമാനത്തിലെ യാത്രക്കാരാണ് ദുരിതത്തിലായത്. യാത്രക്കാർക്ക് എയർ കണ്ടീഷനിംഗ് ഇല്ലാതെ വിമാനത്തിനുള്ളിൽ ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നു. ചൂട് സഹിക്കാനാകാതെ പലർക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
