എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; മൂന്ന് ഇന്ത്യൻ പ്രവാസികൾ സഊദി അറേബ്യയില്‍ അറസ്റ്റില്‍

0
2265

റിയാദ്: സഊദി അറേബ്യയിൽ എടിഎം തകര്‍ത്ത് പണം കവരാന്‍ നടത്തിയ ശ്രമത്തിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലായി. തലസ്ഥാന നഗരിയായ റിയാദില്‍ പ്രശസ്ത ബാങ്കിന്‍റെ എടിഎം തകര്‍ത്ത സംഭവത്തിലാണ് മൂന്ന് ഇന്ത്യക്കാര്‍ സുരക്ഷ പോലീസിന്റെ പിടിയിലായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പാണ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്.

അതി സുരക്ഷയുള്ള എടിഎം മെഷീൻ ഇവർക്ക് തകർക്കാൻ കഴിഞ്ഞെങ്കിലും ഇതിൽ നിന്ന് പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.