കണ്ണൂർ സ്വദേശി സഊദിയിൽ കുഴഞ്ഞ് വീണു മരിച്ചു

0
1642

അവധി കഴിഞ്ഞ് 6 മാസം മുമ്പാണ് നാട്ടിൽ നിന്നും  തിരിച്ചെത്തിയത്

ദമാം: കണ്ണൂർ സ്വദേശി കിഴക്കൻ സഊദിയിലെ ദമാമിൽ കുഴഞ്ഞ് വീണു മരിച്ചു. വളപട്ടണം ആലൂ പള്ളിക്ക് സമീപം പരേതനായ മുക്കിലിൽ അമീർക്കയുടെ മകൻ നിഷാദ് ആണ് ദമാമിന് സമീപം അൽ ഹസയിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെട്ടത്. നാൽപത്തി നാല് വയസായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അൽഖോബാറിൽ ജോലി ചെയ്തിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് ആണ് മരണം. അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിൽ പോയതായിരുന്നു. അവധി കഴിഞ്ഞ് 6 മാസം മുമ്പാണ് നാട്ടിൽ നിന്നും  തിരിച്ചെത്തിയത്ത്.

മാതാവ് പരേതയായ ഖൗലത്ത്. ഭാര്യ പൊയ്‌തും കടവ് സ്വദേശിനി ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ (ആറ് മാസം). സഹോദരങ്ങൾ സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്.