ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടി; വയോധികന്‍ മരിച്ചു

0
1284

കണ്ണൂര്‍: ബോംബ് പൊട്ടി വയോധികന്‍ മരിച്ചു. കണ്ണൂര്‍ എരഞ്ഞോലിയിലാണ് സംഭവം. കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് മരിച്ചത്.

ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. പറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് ശേഖരമാണ് പൊട്ടിയതെന്നാണ് സൂചന.