ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്‌കൈ വിഷന്റെ നെസ്മ എയര്‍ലൈന്‍സിലാണ് സംഭവം. കയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്. വിമാന പൈലറ്റ് ആയ ക്യാപ്റ്റന്‍ ഹസന്‍ യൂസുഫ് അദസ് ആണ് മരണപ്പെട്ടത്. ഈ വിമാനത്തിൽ ഇദ്ദേഹം താത്കാലിക ജീവനക്കാരൻ ആയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
യാത്രക്കിടെ പൈലറ്റ് അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ അന്ത്യശ്വാസം വലിക്കുകയുമായിരുന്നുമെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ പൈലറ്റിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം അടിയന്തിര ലാന്‍ഡിംഗിന് ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായി അനൗൺസ് ചെയ്യുകയായിരുന്നു.
ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്‌കൈ വിഷനില്‍ എയര്‍ബസ് 320-എ ഇനത്തില്‍ പെട്ട വിമാനത്തിലാണ് ദാരുണ സംഭവം. കയ്‌റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയര്‍ലൈന്‍സിന്റെ എന്‍.ഇ 130-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവമനുഷ്ഠിക്കുന്നതിനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. വീഡിയോ കാണാനായി താഴെയുള്ള വീഡിയോ 1 എന്നതിൽ ക്ലിക് ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
