ത്യാഗസ്മരണയില്‍ കേരളത്തിലും ഒമാനിലും ഇന്ന് ബലിപെരുന്നാള്‍

0
899

യു.എ.ഇ, സഊദി, ഖത്തര്‍, ബ്ഹറൈന്‍, കുവൈത്ത് രാജ്യങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചു

കോഴിക്കോട്: ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും അതുല്യ ത്യാഗത്തിന്റെ സ്മരണയില്‍ കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തോടെ പള്ളികളിലും വീടുകളിലും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ശ്രേഷ്ഠമായ ബലികര്‍മത്തിലേക്ക് പ്രവേശിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബന്ധുമിത്രാധികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച് ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ വിവിധ തലമുറകളുടെ ഒത്തുചേരലും പെരുന്നാളിന്റെ സവിശേഷതയാണ്. ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിശ്വാസികള്‍ അറഫാ നോമ്പ് എടുത്തു.

സര്‍വവും അല്ലാഹുവില്‍ അര്‍പ്പിച്ച് നന്മയുടെ മാര്‍ഗത്തില്‍ ത്യാഗനിര്‍ഭരമാകാനുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹായുടെ സന്ദേശം. ബലിപെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് വിവിധ ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. ഒമാനില്‍ ഇന്ന് ആഘോഷിക്കും.

ഒമാനില്‍ ഈദുല്‍ അദ്ഹ ഇന്ന്

ദുബൈ/മസ്‌കത്ത്: യു.എ.ഇ, സഊദി അറേബ്യ, ഖത്തര്‍, ബ്ഹറൈന്‍, കുവൈത്ത് എന്നീ 5 ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ ഈദുല്‍ അദ്ഹ ആഘോഷിച്ചു. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ഇന്നലെ തന്നെയായിരുന്നു ഒന്നാം പെരുന്നാള്‍. എന്നാല്‍, ഒമാനില്‍ ഇന്നാണ് പെരുന്നാള്‍ ആരംഭം. ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍മുര്‍തഫ ഗാരിസണ്‍ മസ്ജിദില്‍ ഇന്ന് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു. കേരളത്തിലും ഇന്നാണ് ഈദുല്‍ അദ്ഹ.

ഗള്‍ഫിലെ മസ്ജിദുകളിലും മുസല്ലകളിലും ഇന്നലെ പെരുന്നാള്‍ നിസ്‌കാരത്തിനായി വിശ്വാസികളുടെ വന്‍ സഞ്ചയമാണ് എത്തിയത്. ദുബൈയിലെ 851 ഉള്‍പ്പെടെ യു.എ.ഇയിലെ 7 എമിറേറ്റുകളിലുമുള്ള ആയിരക്കണക്കിന് പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരം നടന്നു.യു.എ.ഇയിലെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്,

മൂന്നാമത്തെ വലിയ പള്ളിയായ അല്‍സഫ പാര്‍ക്കിന് സമീപത്തെ ഉമര്‍ ബിന്‍ ഖത്താബ് പള്ളി എന്നിവിടങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്കാണുണ്ടായത്. ഗസ്സയിലെ അതിദാരുണമായ യുദ്ധ സാഹചര്യം പ്രാര്‍ഥനയിലുള്‍പ്പെട്ടു. പെരുന്നാള്‍ നിസ്‌കാര ശേഷം നിരവധി പേര്‍ ബന്ധു സന്ദര്‍ശനങ്ങളിലും മറ്റും മുഴുകി. പലരും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയായി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക