ഹജ്ജിനിടെ മലപ്പുറം സ്വദേശി ജംറയ്ക്ക് സമീപം കുഴഞ്ഞു വീണു മരിച്ചു

0
1547

മക്ക: കൊണ്ടോട്ടി സ്വദേശി ഹജ്ജ് കർമത്തിനിടയിൽ മരിച്ചു. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശിയും കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്നതുമായ വെള്ളമാർതൊടിക ഹംസ ആണ് മരിച്ചത്.

ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഹംസ. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്.
മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക