അറഫാ സംഗമത്തിനിടെ മലപ്പുറം സ്വദേശി നിര്യാതനായി

0
1753

മക്ക: ഹജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് നിര്യാതനായി.

ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. ഭാര്യക്കും മകനും ഒപ്പമാണ് ഹജിന് എത്തിയിരുന്നത്.