അപകടത്തിൽ മരണം ഏഴ്
ജിദ്ദ: ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴു പേര്‍ മരണപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അടക്കം നാലു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മെയ് 30 ന് ആണ് ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് ദുരന്തമുണ്ടായത്. പ്രാഥമികാന്വേഷണത്തില്‍ തന്നെ കെട്ടിട നിര്‍മാണ ലൈസന്‍സ് നേടിയതില്‍ അഴിമതി നടന്നതായി സൂചനകള്‍ ലഭിച്ചിരുന്നു. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം സംഭവത്തില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച സമിതിയുമായി ഏകോപനം നടത്തി അതോറിറ്റി നടത്തിയ വിശദമായ അന്വേഷണത്തിൽ കെട്ടിടത്തില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നതായി വ്യക്തമായിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ച് നഗരസഭയെ സമീപിക്കാന്‍ കെട്ടിട ഉടമയും സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ സഊദി പൗരന്‍ ഫറാസ് ഹാനി ജമാല്‍ അല്‍തുര്‍ക്കിക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും കെട്ടിട ഉടമ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കുകയോ നഗരസഭയെ സമീപിക്കുകയോ ചെയ്തിരുന്നില്ല.
മാത്രമല്ല, കെട്ടിടത്തില്‍ രണ്ടു നിലകളും ഏറ്റവും മുകളില്‍ ടെറസ്സില്‍ ചെറിയ അപാര്‍ട്ട്‌മെന്റും കൂടി കൂട്ടിച്ചേര്‍ക്കാന്‍ സഊദി പൗരന്‍ മാജിദ് മുഹമ്മദ് ജമീല്‍ ബശ്‌നാഖിന്റെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസുമായി കെട്ടിട ഉടമയുടെ നിയമാനുസൃത പ്രതിനിധിയായ സഊദി പൗരന്‍ ഫഹദ് ഹുസൈന്‍ അലി സന്‍ബഅ് കെട്ടിട നിര്‍മാണ കരാര്‍ ഏറ്റെടുത്ത യെമനി പൗരന്‍ മുഹമ്മദ് സാലിം അഹ്മദ് അല്‍ഹുസൈസി വഴി ആശയവിനിമയം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
കെട്ടിട ഉടമ തന്റെ നിയമാനുസൃത പ്രതിനിധി വഴി എന്‍ജിനീയറിംഗ് ഓഫീസ് ജീവനക്കാരന് 50,000 റിയാല്‍ കൈക്കൂലിയും നൽകിയാണ് രേഖകൾ കൈവശപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് കെട്ടിടത്തില്‍ കരാറുകാരന്‍ മുകള്‍ നിലകള്‍ നിര്‍മിക്കുകയായിരുന്നു. ഇത് ഫില്ലറുകള്‍ക്ക് താങ്ങാനാകാത്തവിധം കെട്ടിടത്തിന്റെ ഭാരം വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി കെട്ടിടം തകരുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിയമ വിരുദ്ധമായി കെട്ടിട നിര്‍മാണ ലൈസന്‍സ് ലഭിക്കാന്‍ 50,000 റിയാല്‍ കൈക്കൂലി നല്‍കിയതായി കെട്ടിട ഉടമ കൂടിയായ സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക്കു പുറമെ ഇദ്ദേഹത്തിന്റെ നിയമാനുസൃത പ്രതിനിധിയെയും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസ് ഉടമയെയും കരാറുകാരനായ യെമനിയെയും അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി. മൂന്നു ദിവസം നീണ്ട തിരച്ചിലുകളിലൂടെയും രക്ഷാപ്രവര്‍ത്തനത്തിലൂടെയുമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളും പരിക്കേറ്റവരെയും സിവില്‍ ഡിഫന്‍സിന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
